ഒരു ലോട്ടറി അടിച്ച, ചത്തു പോയ പിതാവിന്‍റെ സ്വത്ത് സംരക്ഷിക്കാന്‍ സഹായം തേടുന്ന ഒരു ഇമെയില്‍ ലഭിക്കാത്തവര്‍ ഇമെയില്‍ ഐഡി ഇനിയും ഇല്ലാത്തവര്‍ മാത്രം ആയിരിക്കും. എന്തെങ്കിലും ഒരു കഥ മെനഞ്ഞുണ്ടാക്കി വായിക്കുന്ന ആള്‍ക്ക് കുറെ പണം കിട്ടും എന്ന പ്രതീക്ഷ ഉണ്ടാകുകയും, പ്രസ്തുത പണം അയച്ചു തരാന്‍ ആദ്യം കുറച്ചു പണം അവര്‍ പറയുന്ന അക്കൗണ്ടില്‍ അയക്കാന്‍ പറയുകയാണ് ഇത്തരം തട്ടിപ്പുകളുടെ അടിസ്ഥാന രീതി.എനിക്ക് കിട്ടിയ ഒരു ഇമെയില്‍ ഇവിടെ ചേര്‍ക്കുന്നു:(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായി കാണാം)
ആദായ നികുതി മടക്കം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്ന എനിക്ക് ഈ മെയിലില്‍ താല്പര്യം തോന്നുക സ്വാഭാവികം. ലോട്ടറി മെയിലുകള്‍ തുറന്നു പോലും നോക്കാതെ ഡിലീറ്റ് ചെയ്യുന്ന എനിക്ക് ഇത് വായിച്ചു നോക്കാതെ കളയാന്‍ മനസ്സ് സമ്മതിക്കുന്നില്ല!
ഇത് ഒറിജിനല്‍ തന്നെയോ എന്ന് പരീക്ഷിക്കാന്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ കിട്ടിയ അറിവുകള്‍ പങ്കു വെക്കണം എന്ന് തോന്നിയപ്പോള്‍ വന്നതാണ് ഈ പോസ്റ്റ്.
ആ മെയിലിലെ പ്രസക്ത ഭാഗങ്ങള്‍ നോക്കാം.
(മെയില്‍ കിട്ടിയിരിക്കുന്നത് ജിമെയിലില്‍ ആണ്. അതില്‍ "show details" എന്ന ലിങ്ക ക്ലിക്ക് ചെയ്‌താല്‍ അയച്ചവരെ കുറിച്ച് താഴത്തെ ചിത്രത്തില്‍ കാണുന്നത് പോലെ കുറച്ചു വിവരങ്ങള്‍ കിട്ടും.)
1) ഇത് മെയില്‍ അയച്ച ആളുടെ ഏറ്റവും അടുത്ത ജിമെയില്‍ സെര്‍വറില്‍ വന്നെത്തിയ സമയവും പ്രസ്തുത സെര്‍വര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സമയ മേഖലയും (time zone) കാണിച്ചിരിക്കുന്നു. GMT+1.00 ആണ് അതിന്‍റെ സമയ മേഖല. Google.co.in തുറന്നു ചുമ്മാ "GMT+1" അടിച്ചു നോക്കി.. ആദ്യത്തെ ലിങ്ക തന്നെ തുറന്നു.. ഈ സമയ മേഖലയിലെ രാജ്യങ്ങള്‍ ഏതൊക്കെ എന്ന് പരിശോധിച്ചു.. നൈജീരിയ കാണുന്നുണ്ടോ? അമ്പട കള്ളാ...
2) ഇത്രയും അധികം തുക എനിക്ക് തരാന്‍ ഉണ്ടായിട്ടും എന്റെ പേര് കൃത്യമായി അറിയില്ലേ?
3) tax refund request കൊടുക്കാന്‍ പറഞ്ഞിരിക്കുന്ന ലിങ്കിന്‍റെ അടുത്തേക്ക് മൗസ് ഒന്ന് പിടിച്ചു നോക്കി.(ഞെക്കിയില്ല). അത് ഏതു വെബ്‌സൈറ്റിലേക്ക് കൊണ്ട് പോകും എന്ന് കാണാം.
തീര്‍ച്ചയായും ഇത് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ വെബ്സൈറ്റ് അല്ല.
4) എന്തൊരു ശുഷ്കാന്തി! 25 പൈസ പോലും കളയാതെ തരാനാണ് ഉദ്ദേശം! ഗൊച്ചു ഗള്ളന്‍!!
പിന്നെ, ചെറുതെങ്കിലും പ്രസക്തമായ ചില കാരണങ്ങള്‍ ,
- കിട്ടാന്‍ ഉള്ളതെല്ലാം ഊറ്റി എടുത്തു, മറച്ചു പിടിക്കാനുള്ളതെല്ലാം മറച്ചു വെച്ച്, നികുതി സമര്‍പ്പിക്കുന്ന നമ്മക്കും റീഫണ്ടോ?! കോടികള്‍ വെട്ടിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ ഉള്ളപ്പോള്‍ ആയിരങ്ങള്‍ വെട്ടിക്കുന്നവരെ പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയം ഇല്ലത്തത് കൊണ്ട് മാത്രം ജീവിച്ചു പോവുന്ന നമ്മള്‍ക്ക് നികുതി മടക്കി തരുമെന്നോ?!!
- പണം എനിക്ക് തിരിച്ചു തന്നെ അടങ്ങൂ എന്ന ഒരു ആവേശം മെയിലില്‍ ഉടനീളം കാണാം. പ്രത്യേകിച്ചും, 7 ദിവസത്തിനകം തന്നേ പറ്റൂ എന്ന മട്ടിലുള്ള വരികള്‍ .
അങ്ങനെ, ഇങ്ങനെയെങ്കിലും കുറച്ചു പണം കിട്ടും എന്ന പ്രതീക്ഷയും പോയി :-(
കിട്ടാന്‍ ഉള്ളതെല്ലാം ഊറ്റി എടുത്തു, മറച്ചു പിടിക്കാനുള്ളതെല്ലാം മറച്ചു വെച്ച്, നികുതി സമര്‍പ്പിക്കുന്ന നമ്മക്കും റീഫണ്ടോ?!
ReplyDeleteവായിച്ചു.. എനിക്കും ഇതുപോലെ പല മെയില്‍ കിട്ടിയിട്ടുണ്ട്.പക്ഷെ ഇങ്ങനെ ഗവേഷിച്ചിട്ടില്ല..
ReplyDeleteഎന്തായാലും നന്നായി.
(എന്താണ് മറ്റു വിശേഷങ്ങള്‍?)